Newsperseconds.com

സൽമാൻഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

Untitled Design (8)

സൽമാൻഖാന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിന് കൈമാറി. മുംബൈ പൻവേലിലെ ഫാം ഹൗസിലാണ് രണ്ടുപേർ വേലി ചാടി കോമ്പൗണ്ടിലൂടെ ഫാം ഹൗസിലേക്ക് കടക്കാൻ ശ്രമിച്ചത്.

സുരക്ഷാ ഉദ്യോഗസ്ഥർക്ക് തെറ്റായ പേര് വിവരങ്ങൾ നൽകിയാണ് സംഘം കോമ്പൗണ്ടിൽ പ്രവേശിച്ചത്. തങ്ങൾ സൽമാൻഖാന്റെ ആരാധകരാണെന്നും അദ്ദേഹത്തെ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് പ്രതികൾ ഫാം ഹൗസിലേക്ക് കടക്കാൻ ശ്രമിച്ചത്.

ഇവരുടെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുമായിരുന്നു. തുടർന്ന് പ്രതികളെ പൊലീസ് സംഘത്തിന് കൈമാറുകയായിരുന്നു. അനധികൃതമായി കടന്നുകയറിയതിനും വ്യാജരേഖ ചമച്ചതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Share this Article

Leave a Comment