പൊതുവിദ്യാഭ്യാസ വകുപ്പ് ജനുവരി 4 മുതല്‍ 8 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ലോഗോ ക്ഷണിച്ചു. മേളയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷത, മേളയുടെ തീയതി എന്നിവ രേഖപ്പെടുത്തണം. എഡിറ്റ് ചെയ്യുവാന്‍ കഴിയുന്ന ഫോര്‍മാറ്റില്‍ സി.ഡി.യും ഒപ്പം എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം. കവറിന് പുറത്ത് ”കേരള സ്‌കൂള്‍ കലോത്സവം 2024-25′ എന്ന് രേഖപ്പെടുത്തണം.
നവംബര്‍ 10ന് വൈകിട്ട് 5നകം ഷിബു. ആര്‍.എസ്., പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014. എന്ന വിലാസത്തില്‍ ലഭിക്കണം.