ഗുരുവായൂർ കണ്ണന് 2023ലെ പുതുവർഷത്തിൽ 101 ചിത്രങ്ങൾ വരച്ചു നൽകിയ സജ്നയെ അത്ര പെട്ടെന്നാെന്നും മലയാളികൾ മറക്കില്ല. ഒരു മുസ്ലിം കുടുംബത്തിലെ അംഗമായ ജസ്ന വരച്ച ചിത്രങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലെത്തി കെെമാറിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഇന്ന് ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കണ്ണന്റെ ചിത്രം വരച്ച് സമ്മാനമായി നൽകിയിരിക്കുകയാണ് സജ്ന സലിം.
ചിത്രരചനയില്‍ കഴിവ് തെളിയിച്ച ജസ്ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങള്‍ മാത്രമേ വരക്കാറുള്ളൂ. ഒന്നരയടി മുതല്‍ അഞ്ചടിവരെ വലുപ്പങ്ങളിലുള്ള 101 ചിത്രങ്ങളാണ് ഗുരുവായൂരപ്പന് ജെസ്ന സമര്‍പ്പിച്ചത്. അക്രിലിക് ഷീറ്റില്‍ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് നാല് മാസമെടുത്തായിരുന്നു അന്ന് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്.
കോഴിക്കോട് കൊയ്ലാണ്ടി സ്വദേശിയായ സജ്ന ഇതുവരെ 500 ലധികം ചിത്രങ്ങൾ കണ്ണന്റെ വരച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷമാണ് സജ്ന ചിത്രകലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു നിമിത്തമെന്നപോലെ വീട് പണിയുന്ന സമയത്ത് ഷെഡ്ഡിൽ താമസിച്ചിരുന്ന കാലത്താണ് അവിചാരിതമായി കണ്ണന്റെ ചിത്രം വരച്ചു തുടങ്ങുന്നത്. അന്നുമുതൽ 8 വർഷത്തിലധികമായി സജ്ന കണ്ണനെ വരയ്ക്കുകയാണ്…