അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെ പ്രകീർത്തിച്ച് സനാതന ധർമ്മ പരിഷത്ത് ദേശീയ അധ്യക്ഷൻ ജഗത്ഗുരു ഡോ. രാജീവ് മേനോൻ. ഇന്ത്യ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നും അത് രാംലല്ലയ്ക്ക് മുൻപും രാംലല്ലയ്ക്ക് ശേഷമെന്നും അറിയപ്പെടുമെന്നും ജഗത്ഗുരു ഡോ. രാജീവ് മേനോൻ പറഞ്ഞു. അയോധ്യയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണ്. രാംലല്ലയ്ക്ക് മുമ്പും രാംലല്ലയ്ക്ക് ശേഷവും എന്ന് കാലഘട്ടത്തെ തിരിക്കാൻ കഴിയും. ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിക്കുന്ന ഒരു ശുഭ മുഹൂർത്തമാണ് അയോധ്യയിലെ രാമക്ഷേത്രം. രാംലല്ലയ്ക്ക് ശേഷമുള്ള കാലഘട്ടത്തെ “മോദിജിയുടെ പുതിയ ഇന്ത്യ” എന്ന് നമുക്ക് പറയാൻ കഴിയുമെന്നുെ അദ്ദേഹം പറഞ്ഞു.
ഓരോ ഇന്ത്യക്കാരനിലും അഭിമാനബോധം ഉണർത്തിക്കൊണ്ട് ലോകത്തിന്റെ മുൻനിരയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ എത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സനാതന ധർമ്മത്തിന്റെ യഥാർത്ഥ സന്ദേശവാഹകനാണ് നമ്മുടെ പ്രധാനമന്ത്രി. മോദിയും ശ്രീരാമന്റെ തമ്മിലുള്ള സാമ്യം സാമ്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. സനാതന ധർമ്മത്തിന്റെ യഥാർത്ഥ സന്ദേശവാഹകനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ നേതൃഗുണം നമ്മുടെ പൗരാണിക ജ്ഞാനത്തിന്റെ സത്തയെ ഉണർത്തുന്നു, ഇത് രാജ്യത്തിന്റെ സുപ്രധാനമായ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ദീർഘവീക്ഷണമുള്ള ഒരു ആഗോള നേതാവായി ഇന്ത്യയെ ഉയർത്താൻ ഇതിലൂടെ കഴിയും. രാമക്ഷേത്രം എന്ന ഈ പുതിയ അധ്യായം ആവേശത്തോടെ സ്വീകരിക്കാൻ രാജ്യത്തെ പൗരന്മാർ ശ്രമിക്കണമെന്നും ജഗത്ഗുരു ഡോ. രാജീവ് മേനോൻ പറഞ്ഞു.