Newsperseconds.com

കൃഷ്ണ ശിലയില്‍ കൊത്തിയെടുത്ത ആറന്മുള കണ്ണാടി; വിസ്മയം തീര്‍ത്ത് ലെനീഷ് എന്ന അതുല്യ പ്രതിഭ

Untitled 1

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച് മുന്നേറുന്ന അതുല്യ പ്രതിഭയാണ് കൊട്ടാരക്കര സ്വദേശിയായ ലെനീഷ് എന്ന യുവാവ്. കരകൗശല വിദ്യയില്‍ തന്റെ കഴിവുകള്‍ തെളിയിച്ച് പ്രശസ്തമായ ആറന്മുള കണ്ണാടി കൃഷ്ണശിലയില്‍ തീര്‍ത്തിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ആറന്മുള കണ്ണാടി നിര്‍മാണ രംഗത്ത് വ്യത്യസ്ഥമായ ആശയങ്ങള്‍ ഇദ്ദേഹം പരിചയപ്പെടുത്തി. കരകൗശല വൈദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആറന്മുളക്കണ്ണാടി. ഈ അസാധാരണ കണ്ണാടിയുടെ നിര്‍മ്മാണത്തിന് പിന്നിലെ സാങ്കേതിക പരിജ്ഞാനം അതീവ രഹസ്യമാണ്. ഓരോ കണ്ണാടി സൃഷ്ടിക്കുന്നതിലും തങ്ങളുടെ ഹൃദയവും ആത്മാവും പകരുന്ന കരകൗശല വിദഗ്ധരുടെ സമര്‍പ്പണത്തിന്റെയും കരകൗശലത്തിന്റെയും തെളിവാണ്.

3

2006 ലാണ് ആറന്മുള കണ്ണാടിയുടെ നിര്‍മ്മാണം ലെനീഷ് ആരംഭിക്കുന്നത്. ഒരുപാട് നിര്‍മിതികള്‍ക്ക് ശേഷം ലെനീഷിന് തോന്നിയ വ്യത്യസ്ഥമായൊരു ആശയമായിരുന്നു ‘ കൃഷ്ണ ശിലയില്‍ തീര്‍ത്ത ആറന്മുള കണ്ണാടി’. സാധാരണയായി കണ്ടുവരുന്ന മെറ്റല്‍ മിററില്‍ നിന്ന് അത്ഭുതപ്പെടുത്തുന്നൊരു ആശയമായിരുന്നു ഇത്. വിഗ്രഹനിര്‍മ്മാണങ്ങള്‍ക്ക് വേണ്ടി അമ്പലങ്ങളിലേക്ക് ഉപയോഗിക്കുന്ന കൃഷ്ണശിലയിലാണ് കണ്ണാടി തീര്‍ത്തിരിക്കുന്നത്. സാധാരണരീതിയില്‍ ഫ്രെയിം വര്‍ക്ക് ചെയ്യുന്നത് ഓട് കൊണ്ടാണ്. എന്നാല്‍ കൃഷ്ണശിലയില്‍ തീര്‍ത്ത ചട്ടക്കൂടില്‍ കണ്ണാടി പിടിപ്പിച്ചപ്പോള്‍ ആറന്മുള കണ്ണാടിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഭംഗിയുള്ള വാല്‍ക്കണ്ണാടിയായി ലെനീഷിന്റെ നിര്‍മിതി മാറുകയായിരുന്നു.

4

കൃഷ്ണ ശിലയില്‍ തീര്‍ത്ത ആറന്മുള കണ്ണാടിയുടെ എല്ലാ പണികളും കൈകൊണ്ട് കൊത്തിയെടുത്ത് ചെയ്തതായിരുന്നു. പാരമ്പര്യരീതിയില്‍ തന്നെയാണ് ഇതില്‍ മിറര്‍ ഘടിപ്പിച്ചിരിക്കുന്നതും. കൃഷ്ണശിലയില്‍ ലോകത്ത് ആദ്യമായി വാല്‍ക്കണ്ണാടി ഉണ്ടാക്കി വിസ്മയം തീര്‍ത്ത കലാകാരനാണ് ലെനീഷ്. ഇങ്ങനെയൊരു ആശയം കൊണ്ടു വന്നതും രൂപകല്‍പ്പന ചെയ്തതും ഇദ്ദേഹം തന്നെയായിരുന്നു. തന്റെ ആദ്യത്തെ വര്‍ക്കുകള്‍ പിന്നീട് ഐശ്വര്യ ഹാന്‍ഡിക്രാഫ്റ്റ് എന്ന ഷോപ്പിന് നല്‍കുകയായിരുന്നു. കൊറോണ സമയം വന്നതോടെയാണ് ഇദ്ദേഹം നിര്‍മ്മാണം നിര്‍ത്തിയത്. നിലവില്‍ ലെനീഷ് ആറന്മുള കണ്ണാടി നിര്‍മ്മിക്കുന്നില്ലെങ്കിലും തന്നെ പോലെ കരകൗശലവിദ്യകള്‍ അറിയാവുന്നവരെ സഹായിക്കാന്‍ ഒരുങ്ങുകയാണ്.

2

കേരള ആര്‍ട്ട്‌സ് ആന്റ് ക്രാഫ്റ്റ് സോഷ്യല്‍ സര്‍വ്വീസ് അസോസിയേഷന്‍ എന്ന പേരിലുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് ലെനീഷ്. കരകൗശല വിദ്യകള്‍ അറിയാവുന്നവരെ ഒരുമിച്ച് കൂട്ടി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രൂപീകരിക്കാനുളള പദ്ധതിക്കായുള്ള നടപടിക്രമങ്ങള്‍ ലെനീഷ് ആരംഭിച്ചു കഴിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കരകൗശല വര്‍ക്കുകള്‍ ചെയ്യുന്നവര്‍ക്ക് എല്ലാവിധ സഹായ സംവിധാനങ്ങളും ലെനീഷ് വാഗ്ദാനം ചെയ്യുകയാണ്. കൂടാതെ ഈ സൊസൈറ്റിയിലൂടെ അവരുടെ വര്‍ക്കുകള്‍ ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനുമുള്ള ശ്രമത്തിലാണ് ഇദ്ദേഹം.
നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ യൂത്തിന്റെ സംസ്ഥാന പ്രസിഡന്റ് ആണ് ലെനീഷ്. കൂടാതെ ബിസിനസ്സിലും തന്റെ കഴിവ് തെളിയിച്ച് മുന്നേറുകയാണ്.

Share this Article

Leave a Comment