Newsperseconds.com

കളമശ്ശേരി യഹോവായ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

Untitled-1

കൊച്ചി: കളമശ്ശേരി യഹോവായ കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ മരിച്ചു. 9.30 യോടെ ഉണ്ടായ സ്‌ഫോടനത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. മൂന്നില്‍ കൂടുതല്‍ തവണയായി സ്‌ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവര്‍ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

പ്രാര്‍ത്ഥനയുടെ സമയത്ത് ഹാളിന്റെ മധ്യഭാഗത്ത് നിന്നുമാണ് പൊട്ടലുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രാര്‍ത്ഥനയുടെ സമയമായതിനാല്‍ എല്ലാവരും കണ്ണടച്ചാണ് നിന്നിരുന്നത്. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങിയ നിരവധി ഇടവകകളില്‍ നിന്നുള്ളവരാണ് കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയിട്ടുള്ളത്. നിലവില്‍ തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

Share this Article

Leave a Comment