Newsperseconds.com

കളമശ്ശേരി സ്‌ഫോടനം; പ്രതി എറണാകുളം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍; കീഴടങ്ങുന്നതിന്റെ തൊട്ട് മുമ്പ് ഫേയ്‌സ്ബുക്ക് ലൈവില്‍ വന്ന് ഡൊമിനിക്ക്

martin

കൊച്ചി: യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഭവത്തിലെ പ്രതിയുടെ വീഡിയോ പുറത്ത്. കളമശ്ശേരിയിലെ സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ പ്രതി ഉച്ചക്ക് കീഴടങ്ങിയിരുന്നു. എറണാകുളം തമ്മനം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിനാണ്
കീഴടങ്ങുന്നതിന് തൊട്ട് മുമ്പ് ഫേസ്ബുക്ക് പേജില്‍ ലൈവില്‍ വന്ന് സന്ദേശം പുറത്തു വിട്ടത്. മൂന്നു മണിക്കൂര്‍ മുമ്പാണ് ഡൊമിനിക് മാര്‍ട്ടിന്‍ ഫേയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ ചെയ്തിരിക്കുന്നത്.

സ്‌ഫോടനം നടത്തിയത് യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണെന്നും ബോംബ് വെച്ചത് താനാണെന്നുമാണ് ഇയാള്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയെന്നും ആറു വര്‍ഷം മുന്‍പ് തിരിച്ചറിഞ്ഞുവെന്നുമാണ് അയാള്‍ പറയുന്നത്. തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ തന്നെ പോലുള്ള സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നത്.

 

Share this Article

Leave a Comment