Newsperseconds.com

സമത്വത്തിന് വേണ്ടി പോരാട്ടങ്ങള്‍ തുടരുന്നു; ഇന്ന് അന്താരാഷ്ട്ര വനിത ദിനം

Capture

മാര്‍ച്ച് 8, ലോകവനിതദിനം. ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം,തൊഴില്‍,കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിവസം. ലിംഗസമത്വം , പ്രത്യുല്‍പാദന അവകാശങ്ങള്‍ , സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അടയാളപ്പെടുത്തുക കൂടിയാണ് ലോകവനിതദിനം.

ലോകത്ത് എന്തെല്ലാം പരിഷ്‌കാരങ്ങള്‍ വന്നാലും അമ്പത് ശതമാനം സ്ത്രീകള്‍ ഇപ്പോഴും അസ്വസ്തഥരാണ്. വിദ്യാഭ്യാസത്തിനും സ്വാതന്ത്രത്തിനും വേണ്ടി ഇപ്പോഴും സ്ത്രീകള്‍ പോരാടുകയാണ്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകള്‍ പോരാടുകയാണ്. തങ്ങളുടെ വിയര്‍പ്പും ശക്തിയും കൊണ്ട് ആധിപത്യത്തിനുമേല്‍ വിജയം കൈവരിച്ച നിരവധി സ്ത്രീകള്‍ നമുക്കിടയിലുണ്ട്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും ചെറിയ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം വനിതദിനത്തിന്റെ ഭാഗമാണ്. ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങള്‍ ഇതുമായി ബന്ധപെട്ടു ഉയര്‍ത്തിപ്പിടിക്കാറുണ്ട്. വിവേചനവും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നാണ്.

Share this Article

Leave a Comment