യുഡിഎഫ് ഇന്ന് അടിയന്തര ഓണ്‍ലൈന്‍ യോഗം ചേരും. കേരള സര്‍ക്കാരിന്റെ നവകേരള സദസ്സിന് ബദലായി യു.ഡി.എഫ് സംഘടിപ്പിക്കുന്ന കുറ്റവിചാരണ സദസിന്റെ നടത്തിപ്പ് സംബന്ധിച്ച ചര്‍ച്ചകളാണ് മുഖ്യ അജണ്ടയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
കേരളീയം പരിപാടി ബഹിഷ്‌കരിച്ച പ്രതിപക്ഷം വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ ധൂര്‍ത്ത് കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിക്കാന്‍ ശ്രമിക്കും. സാമ്പത്തിക പ്രതിസന്ധി പ്രചാരണ ആയുധമാക്കും.അത് സംബന്ധിച്ച ആലോചനകളും ഉണ്ടാവും. പങ്കാളിത്വ പെന്‍ഷന്‍ പുനപരിശോധിക്കാനായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത് സംബന്ധിച്ച രാഷ്ട്രീയ വിലയിരുത്തലും യോഗത്തില്‍ ഉണ്ടാകും. കളമശേരി സ്ഫോടനത്തിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യവും യോഗം വിലയിരുത്തും. പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും.