തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കി 12 വയസ്സുകാരന്‍. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് ഇന്നലെ വൈകുന്നേരം കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് വധ ഭീഷണി നടത്തിയതെന്ന് കണ്ടെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി; കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചത് 12 വയസ്സുകാരന്‍
- Related News
- Latest News