Newsperseconds.com

പൂവണിഞ്ഞത് 9 വര്‍ഷത്തെ പ്രണയം; സജിത്തിന്റെ കൈപിടിച്ച് സ്റ്റെല്ല ഇനി പുതിയ ജീവിതത്തിലേക്ക്; ചരിത്രത്തിലാദ്യമായി ഗുരുവായൂരമ്പല നടയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹം

Untitled 1

ഗുരുവായൂരമ്പല നടയില്‍ വെച്ച് വിവാഹിരായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്ജെന്‍ഡര്‍ സ്റ്റെല്ലയും സജിത്തും. ഇരുവരുടേയും ഏറെ നാളത്തെ ആഗ്രഹമായിരുന്നു ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണമെന്നത്. ആഗ്രഹം അറിയിച്ചപ്പോള്‍ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് സ്റ്റെല്ല വ്യക്തമാക്കി. ഓഗസ്റ്റ് 18നായിരുന്നു പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ മലപ്പുറം സ്വദേശി സജിത്ത് ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലിചാര്‍ത്തി ഒപ്പംകൂട്ടിയത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആദ്യമായി നടക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിവാഹമാണ് സ്റ്റെല്ലയുടേയും സജിത്തിന്റേയും.

”വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഗുരുവായൂരില്‍ വെച്ച് ആയിരിക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചതായിരുന്നു. അതിനു സാധിച്ചതില്‍ സന്തോഷമുണ്ട്. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം ഗുരുവായൂരില്‍ നടക്കുന്നത്. ഞങ്ങള്‍ ഒന്‍പതുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്. തന്റെ കുടുംബം ആദ്യം മുതല്‍ തന്നെ സമ്മതിച്ചിരുന്നതായും സജിത്തിന്റെ കുടുംബത്തിന് ആദ്യം അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സമ്മതിക്കുകയായിരുന്നു” സ്റ്റെല്ല വ്യക്തമാക്കി.

മലപ്പുറം ചേളാരിയിലാണ് എന്റെ വീട്. പാലക്കാട് വച്ചു കണ്ടു പരിചയപ്പെട്ട് പ്രണയിച്ചതാണ് ഞങ്ങള്‍. ഞാന്‍ തന്നെയാണ് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത്. രണ്ടുപേരും പരസ്പരം അവരവരുടെ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. ഇപ്പോള്‍ ഒന്‍പതുവര്‍ഷമായി. ഇരുവരുടെയും കുടുംബങ്ങള്‍ അംഗീകരിച്ചു മാത്രമേ വിവാഹം കഴിക്കൂ എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് ഒന്‍പതു വര്‍ഷം എടുത്തത്. എല്ലാവരും മാറ്റി നിര്‍ത്തിയപ്പോള്‍ സജിത്ത് നല്‍കിയ പിന്തുണ വളരെ വലുതാണ്. ഇതുപോലെ തന്നെ മുന്നോട്ടു പോകാനുണ്ട്. ഞങ്ങളെയും മനുഷ്യന്മാരായി കാണണമെന്നാണ് വിമര്‍ശിക്കുന്നവരോടു പറയാനുള്ളത്. സമൂഹത്തില്‍ ആരും തന്നെ വേറിട്ടു നില്‍ക്കുന്നവരല്ല. എന്റെ കുടംബക്കാര്‍ കുറച്ചുപേര്‍ മാറി നില്‍ക്കുന്നുണ്ട്. ബാക്കി സുഹൃത്തുക്കളെല്ലാം ഒപ്പമുണ്ട്. പിന്നെ ഇതിന്റെ പേരില്‍ ആരെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കുന്നത് അവരുടെ കാഴ്ചപ്പാടാണ്. നമ്മള്‍ ഒരാളെ സ്നേഹിക്കുന്നതും അവരുടെ കൂടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നതും അവരുടെ സ്വന്തംകാര്യമല്ലേ. വീട്ടുകാരുടെ ഒരു പിന്തുണമാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. എന്റെ സുഹൃത്തുക്കളും വളരെ പിന്തുണ നല്‍കുന്നുണ്ടെന്ന് സജിത്ത്പറഞ്ഞു.

Share this Article

Leave a Comment