Newsperseconds.com

രാഷ്ട്രപതിഭവനിൽ ഹരിപ്പാടിന്റെ യശസുയർത്തി മാനസമീര

Untitled Design (20)

ദേശീയ ഊർജ സംരക്ഷണ ദിനത്തിൽ രാഷ്ട്രപതിഭവനിൽ ഹരിപ്പാടിന്റെ യശസുയർത്തി മാനസമീര. ദേശീയ ഊർജ സംരക്ഷണ ദിനത്തിന്റെ ഭാ​ഗമായി ദേശീയ ഊർജ മന്ത്രാലയം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലാണ് ഹരിപ്പാട് ജിജിഎച്ച്എസ്എസ്സിലെ പത്താംക്ലാസുകാരിയായ മാനസമീര പുരസ്കാരത്തിനർഹയായത്. ദേശീയ തലത്തിൽ മത്സരിച്ച 120 കുട്ടികലിൽ 13 പേർക്കാണ് പുരസ്കാരം ലഭിച്ചത്. ഇതിനൊപ്പം സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനവും മാനസമീരയ്ക്കാണ്.

ഊർജ മേഖലയിൽ രാജ്യം കെെവരിച്ച പുരോ​ഗതിയാണ് മാനസമീര വരകലിലൂടെ ആഖ്യാനം ചെയ്തത്. ശക്തി സ്രോതസ്സായ സ്ത്രീരൂപം ചിത്രത്തിന്റെ പ്രധാന ആകർഷണമായി. ചന്ദ്രയാൻ ഉൾപ്പെടെ രാജ്യത്തിന്റെ അഭിമാനകരമായ നേട്ടങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനു പുറമേ രാജ്യത്തിന്റെ വരും കാല പുരോ​ഗതിയും ചിത്രത്തിൻ്റെ ഭാ​ഗമായി.

സംസ്ഥനാ തലത്തിൽ തെരഞ്ഞെ‌ടുക്കുന്ന ചിത്രങ്ങളാണ് ദേശീയ തലത്തിൽ മത്സരത്തിനായി അയയ്ക്കുന്നത്. ആദ്യഘട്ടത്തി. സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടിയാണഅ മാനസമീര ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. എന്നാൽ, അന്തിമഫലം വന്നപ്പോൾ മാനസമീര വരച്ച ചിത്രം ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

യുപി ഹെെസ്കബൾ വിഭാ​ഗങ്ങളിലായി 6 കുട്ടികളാണ് കേരളത്തിൽ നിന്ന് മാറ്റുരച്ചത്. ഇവരിലെ അന്തിമ പട്ടികയിൽ 13 പേരിലൊരാളായാണ് മാനസമീര മത്സരിച്ചത്. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്ര ഊർജ വകുപ്പ് മന്ത്രി ആർകെ സിം​ഗ്, കേന്ദ്ര മന്ത്രി കൃഷൻപാൽ എന്നിവർ പങ്കെടുത്തു.

Share this Article

Leave a Comment