തമിഴ്നാട്: ഊട്ടിയില്‍ വീട് നിര്‍മ്മാണത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് ആറ് നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു. ഊട്ടിക്ക് സമീപമുള്ള ലവ്ഡേല്‍ ഗ്രാമത്തിലാണ് സംഭവം. സക്കില (30), സംഗീത (35), ഭാഗ്യ (36), ഉമ (35), മുത്തുലക്ഷ്മി (36), രാധ (38) എന്നിവരാണ് മരിച്ചത്.
രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും ഇവരെ ഊട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഒരു തൊഴിലാളി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും ഊട്ടി പോലീസ് അറിയിച്ചു. നിലവില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.