Newsperseconds.com

മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസ്

Capture

മാഹിയിലെ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസ്. സിപിഐഎം മാഹി ലോക്കല്‍ സെക്രട്ടറിയുടെ പരാതിയില്‍ കസബ പോലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. കോഴിക്കോട് മുതലക്കുളത്ത് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ വച്ചാണ് പി സി ജോര്‍ജ് വിവാദ പരാമര്‍ശം നടത്തിയത്.

സംഭവത്തില്‍ പി സി ജോര്‍ജിനെതിരെ വനിതാ കമ്മിഷനും വിഷയത്തില്‍ കേസെടുത്തിരുന്നു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷന്റെ നടപടി. എംടി രമേശിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ടുളള പ്രസ്താവന. അധിഷേപ പരാമര്‍ശത്തില്‍ പുതുച്ചേരി പൊലീസും പി സി ജോര്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്.

Share this Article

Leave a Comment