Newsperseconds.com

വയനാട് ദുരന്തം; ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയില്‍ ഇന്നും തിരച്ചില്‍ തുടരും

Helecopter

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ചാലിയാര്‍ തീരത്തെ ദുര്‍ഘട മേഖലയായ സണ്‍റൈസ് വാലിയിലാണ് ഇന്നും തിരച്ചില്‍ നടത്തുക. ആറംഗ സംഘവുമായി കല്‍പ്പറ്റ എസ്‌കെഎംജി എച്ച്എസ്എസ് മൈതാനത്ത് നിന്ന് ആദ്യത്തെ സംഘവുമായി സണ്‍റൈസ് വാലിയിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെട്ടു. സംഘത്തോടൊപ്പം തിരച്ചിലിന് കെഡാവര്‍ ഡോഗുമുണ്ട്. സണ്‍റൈസ് വാലിയില്‍ ആര്‍മി ഡോഗ് മോനിയാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്.

12 അംഗ സംഘമാണ് ഇന്ന് തിരച്ചില്‍ നടത്തുക. നാല് എസ്ഒജി കമാന്‍ഡര്‍, ആര്‍മിയുടെ ആറുപേരും, രണ്ട് ഫോറസ്റ്റ് ഓഫീസര്‍മാരുമാണ് സംഘത്തിലുണ്ടാവുക. ആദ്യ സംഘത്തില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആര്‍മി ഉദ്യോഗസ്ഥരുമാണ് പോയിരിക്കുന്നത്. എസ്ഒജി ഉദ്യോഗസ്ഥരാണ് ഇനി പോകാനുള്ളത്. ഇന്ന് സണ്‍റൈസ് വാലിയിലെ കൂടുതല്‍ മേഖലകളില്‍ തിരച്ചില്‍ നടത്താനാണ് തീരുമാനം. ഇന്നലെ മൂന്ന് കിലോമീറ്റര്‍ ആണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍ തിരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല.

Share this Article

Leave a Comment