Newsperseconds.com

ഭാര്യയെ മോട്ടോര്‍ ബൈക്കില്‍ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ചു; ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു; യുവാവ് അറസ്റ്റില്‍

Motorbike

ജയ്പൂര്‍: ഭാര്യയെ മോട്ടോര്‍ ബൈക്കില്‍ കെട്ടിയിട്ട് ഗ്രാമത്തിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ 32 കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേമറാം മേഘ്വാള്‍ (32) എന്നയാളാണ് അറസ്റ്റിലായത്. നഹര്‍സിംഗ്പുര ഗ്രാമത്തില്‍ കഴിഞ്ഞ മാസമാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. മുഴുവന്‍ സംഭവവും ചിത്രീകരിച്ചു, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

മദ്യത്തിന് അടിമയായ ഇയാള്‍ മദ്യപിച്ചു വന്ന് ഭാര്യയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഗ്രാമത്തിലെ മറ്റാരെങ്കിലുമായി സംസാരിക്കാനും ഇയാള്‍ ഭാര്യയെ അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു. മദ്യലഹരിയില്‍ ഭാര്യയെ മര്‍ദ്ദിച്ച ശേഷം ബൈക്കില്‍ കെട്ടി വലിച്ചിഴയ്ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് പൊലീസ് നടപടിയെടുത്തത്.

Share this Article

Leave a Comment