തിരുവനന്തപുരം: അഞ്ഞൂറ് രൂപയ്ക്ക് താഴെയുള്ള നോണ്‍ ജുഡീഷ്യല്‍ മുദ്രപത്രങ്ങളുടെ ക്ഷാമം പരിഹരിക്കുന്നതിന് പഴയ മുദ്രപത്രങ്ങള്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യാന്‍ അധികാരമുള്ള കൂടുതല്‍ റവന്യു ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി നിയമിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് വിശദീകരണം തേടി. ചെറിയ തുകയുടെ മുദ്രപത്രങ്ങള്‍ ലഭിക്കാത്തതു കാരണം 1000, 5000 രൂപയുടെ മുദ്രപത്രങ്ങള്‍ വാങ്ങാന്‍ ആവശ്യക്കാര്‍ നിര്‍ബന്ധിതരാകുന്നതായി പരാതിയില്‍ പറയുന്നു.
വാടക കരാര്‍, ചിട്ടി, സമ്മത പത്രങ്ങള്‍ തുടങ്ങിയവക്ക് ആവശ്യമുള്ള 100, 200, 500 രൂപയുടെ മുദ്രപത്രങ്ങള്‍ക്കാണ് ക്ഷാമമെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയില്‍ കെട്ടികടക്കുന്ന 5, 10, 20 രൂപയുടെ പഴയ മുദ്രപത്രങ്ങള്‍ പുനര്‍മൂല്യം ചെയ്താല്‍ പ്രതിസന്ധി പരിഹരിക്കാമെന്നും പരാതിക്കാരന്‍ അറിയിച്ചു. എന്നാല്‍ ഇതിനാവശ്യമുള്ള റവന്യു ഉദ്യേഗസ്ഥരുടെ കുറവുള്ളതായി പരാതിക്കാരന്‍ അറിയിച്ചു.