Newsperseconds.com

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ നവീകരിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ വെബ്സൈറ്റ്

Untitled 1

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ നിലവിലെ വെബ്സൈറ്റ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ നവീകരിച്ചു പ്രവര്‍ത്തനസജ്ജമാക്കി. വകുപ്പിനെ കുറിച്ചും, വൈദ്യുത മേഖലയിലും, വൈദ്യുത സുരക്ഷയുമായി ബന്ധപ്പെട്ടും വകുപ്പ് കൈകാര്യം ചെയ്യുന്ന നിയമങ്ങളും സ്റ്റാന്‍ഡേര്‍ഡ്സുകളും റെഗുലേഷനുകളും വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

കൂടാതെ വകുപ്പില്‍ നിന്നും നല്‍കി വരുന്ന സേവനങ്ങളെ കുറിച്ചും, സേവനങ്ങളുടെ സ്ഥിതിവിവര കണക്കുകളെ കുറിച്ചും വളരെ ലളിതവും കാര്യക്ഷമവുമായ രീതിയില്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് ജനങ്ങളുടെ അവകാശമാണ് എന്ന് ഉറപ്പാക്കുന്നതിനുള്ള നടപടിയാണ് വെബ്സൈറ്റ് മുഖേന ചെയ്തിട്ടുള്ളത്.

പ്രാഥമികമായി മലയാളത്തിലും ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുക്കുവാനുള്ള സൗകര്യത്തോടു കൂടിയും വികസിപ്പിച്ചിട്ടുള്ള വെബ്സൈറ്റില്‍ വകുപ്പ് നല്‍കി വരുന്ന വിവിധ സേവനങ്ങളുടെ സ്ഥിതി വിവര കണക്കുകളും ഓണ്‍ലൈന്‍ സേവനങ്ങളുടെ വിവരങ്ങളും അടങ്ങിയ ഡാഷ് ബോര്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. SAMRAKSHA, SURAKSHA എന്നീ വെബ്സൈറ്റുകള്‍ വഴി നല്‍കുന്ന അപേക്ഷകളുടെ തല്‍സ്ഥിതി അറിയുന്നതിനുള്ള ലിങ്കും പുതുക്കിയ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന വിധത്തില്‍ രൂപപ്പെടുത്തിയ വെബ്സൈറ്റ് വിലാസം: https://dei.kerala.gov.in

 

Share this Article

Leave a Comment