Newsperseconds.com

‘ടാറ്റയുടെ അഭാവം അവിശ്വസനീയം, ഇതിഹാസങ്ങള്‍ക്ക് മരണമില്ല’; അതീവദുഖം രേഖപ്പെടുത്തി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര

Untitled 1

ടാറ്റാഗ്രൂപ്പ് മുന്‍ചെയര്‍മാന്‍ രത്തന്‍ടാറ്റയുടെ മരണത്തില്‍ അതീവദുഖം രേഖപ്പെടുത്തി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ടാറ്റയുടെ അഭാവം അവിശ്വസനീയമാണെന്നും അദ്ദേഹത്തിന്റെ മാതൃക അനുകരിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നതെന്നും ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചരിത്രപരമായ ഒരു കുതിച്ചുചാട്ടത്തിന്റെ നെറുകയില്‍ എത്തി നില്‍ക്കുകയാണ്. അതില്‍ രത്തന്‍ ടാറ്റയ്ക്ക് നിര്‍ണായ പങ്കാണുള്ളതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് രത്തന്‍ ടാറ്റയുടെ അഭാവം ഉള്‍ക്കൊള്ളാനാവുന്നില്ല. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ചരിത്രപരമായ ഒരു കുതിച്ചുചാട്ടത്തിന്റെ നെറുകയില്‍ നില്‍ക്കുന്നു. അതില്‍ രത്തന്‍ ടാറ്റയ്ക്ക് നിര്‍ണായ പങ്കാണുള്ളത്. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അമൂല്യമാണ്. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നും അദ്ദേഹം കുറിച്ചു.

 

Share this Article

Leave a Comment