Newsperseconds.com

ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

Untitled 1

ഇടുക്കി: ദീപാവലി ആഘോഷത്തിനിടെ അമിത വേഗതയിലെത്തിയ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കമ്പം ഗൂഡല്ലൂര്‍ റോഡില്‍ സ്വകാര്യ വനിതാ കോളേജിന് സമീപം ആണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ ലിംഗേശ്വരന്‍ (24), സഞ്ജയ് (22), കേശവന്‍ (24) എന്നിവര്‍ സംഭവം സ്ഥലത്തു വച്ചു തന്നെ മരിച്ചു. രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ദീപാവലി ആഘോഷങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം.

അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂര്‍ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

Share this Article

Leave a Comment