Newsperseconds.com

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Untitled 1

ഡല്‍ഹി: ദേശീയ തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ‘കടുത്ത’ വിഭാഗത്തില്‍ രേഖപ്പെടുത്തിയതിനാല്‍ നിയന്ത്രണ നടപടികള്‍ ദില്ലി പൊലീസ് ഇന്ന് സുപ്രീം കോടതിയില്‍ വിശദീകരിച്ചേക്കും.

ദില്ലിയിലെ 113 അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ നടപ്പാക്കിയ നിയന്ത്രണ നടപടികളെക്കുറിച്ച് 13 അംഗ അഭിഭാഷക കമ്മിഷന്‍ സുപ്രിംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.അതിര്‍ത്തിയിലെ ചെക്പോസ്റ്റുകളില്‍ ചരക്ക് വാഹനങ്ങള്‍ തടയാന്‍ സ്വീകരിച്ച നടപടികളും ദില്ലി സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.

Share this Article

Leave a Comment