Newsperseconds.com

ഫാമില്‍ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരന്‍ കുഴല്‍കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Untitled 1

ന്യൂഡല്‍ഹി: ദൗസ ജില്ലയിലെ കലിഖാദ് ഗ്രാമത്തിലെ ഫാമില്‍ കളിക്കുന്നതിനിടെ തുറന്ന കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. 150 അടി താഴ്ചയിലേക്കാണ് ആര്യന്‍ വീണത്. ആര്യനിലേക്ക് സമാന്തരമായി കുഴല്‍ക്കിണര്‍ കുഴിക്കുന്ന രക്ഷാസംഘം വിശ്രമമില്ലാതെ പ്രയത്‌നിക്കുകയാണ്. ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്‌സിജന്‍ നല്‍കിയാണ് രക്ഷാപ്രവര്‍ത്തനം. കുഴല്‍ക്കിണറില്‍ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനം എസ്ഡിആര്‍എഫ് സംഘം നിരീക്ഷിച്ചുവരികയാണ്.

കയറിന്റെയും മറ്റു ചില ഉപകരണങ്ങളുടെയും സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സമാന്തര ദ്വാരം കുഴിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ നിരവധി മണ്ണുമാന്തി യന്ത്രങ്ങളും ട്രാക്ടറുകളും വിന്യസിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാളിഖാഡ് ഗ്രാമത്തിലെ കാര്‍ഷിക ഫാമില്‍ കളിക്കുന്നതിനിടെയാണ് ആര്യന്‍ തുറന്ന കുഴല്‍ക്കിണറില്‍ വീണത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം, ഒരു മണിക്കൂറിന് ശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Share this Article

Leave a Comment