Newsperseconds.com

നടന്‍ അല്ലു അര്‍ജുന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി

Allu

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന് തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത മറ്റുള്ളവര്‍ക്കും ജാമ്യം ലഭിച്ചു. അല്ലു അര്‍ജുനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ വാദം കേട്ട ശേഷമാണ് നാലാഴ്ച്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.

2024 ഡിസംബര്‍ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പ 2 പ്രീമിയറിര്‍ ഷോയുടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസില്‍ ചിക്കാഡ്പള്ളി പോലീസാണ് ഇന്ന് അല്ലുഅര്‍ജനെ അറസ്റ്റ് ചെയ്തത്. തന്നെ ചലച്ചിത്ര താരമായി കാണാതെ,സാധാരണക്കാരനെന്ന നിലയില്‍ തന്റെ ഹര്‍ജി പരിഗണിക്കണമെന്ന് അല്ലു അര്‍ജുന്‍ അഭിഭാഷകന്‍ മുഖേന കോടതിയില്‍ ആവശ്യപ്പെട്ടു.

സൂപ്പര്‍ താരമാണെന്ന് കരുതി പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പറയാനാകില്ല. അദ്ദേഹവും അവകാശങ്ങളുള്ള മനുഷ്യനാണ്. ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഒരു അഭിനേതാവ് എന്ന നിലയില്‍ എടുത്തുകളയാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. അല്ലു അര്‍ജുന്‍ സാക്ഷികളെ സ്വാധീനിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Share this Article

Leave a Comment