Newsperseconds.com

കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

Untitled 1

കോതമംഗലം: കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം ഹൃദയ വേദന ഉണ്ടാക്കുന്നതാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തെ തുടര്‍ന്നുണ്ടായ ജനകീയ പ്രതിഷേധം സ്വഭാവികമാണെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. കസംഭവം അറിഞ്ഞ ഉടനെ തന്നെ കലക്ടറുമായി ബന്ധപ്പെട്ടിരുന്നു. സ്ഥലത്ത് നേരിട്ടെത്തി വിലയിരുത്തി. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി ജനങ്ങളുമായി സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംഘര്‍ഷ സാധ്യത ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്യ ജീവി ആക്രമണം പ്രതിരോധിക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഉള്ള നടപടികള്‍ ആലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്‍ദോസിനുളള സഹായ ധനം ഒരുമിച്ച് നല്‍കുന്നത് ആലോചനയിലുണ്ട്. കഴിഞ്ഞ മാസം കേന്ദ്ര വനം വകുപ്പ് മന്ത്രിയെ കണ്ടിരുന്നു. വന്യ ജീവി ആക്രമണം പ്രതിരോധിക്കാന്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment