Newsperseconds.com

പഞ്ചാബിലെ മൊഹാലിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; രണ്ട് മരണം; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Untitled 1 Recovered

ന്യൂഡല്‍ഹി: പഞ്ചാബിലെ മൊഹാലി ജില്ലയില്‍ ശനിയാഴ്ച വൈകുന്നേരം നാല് നില കെട്ടിടം തകര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള 20 കാരിയായ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടവരില്‍ ഒരാള്‍ തിയോഗില്‍ നിന്നുള്ള ആളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്ര പേരാണ് കുടുങ്ങി കിടക്കുന്നതെന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Share this Article

Leave a Comment