Newsperseconds.com

50 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പോലീസില്‍ നിയമനം; പുതിയ സംരഭവുമായി തെലങ്കാന സര്‍ക്കാര്‍

Untitled 1 Recovered

ഹൈദരാബാദ്: ഉള്‍ക്കൊള്ളാനും ശാക്തീകരിക്കാനുമുള്ള വിപ്ലവകരമായ നീക്കത്തിന്റെ ഭാഗമായി ഹൈദരാബാദ് ട്രാഫിക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് 50 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ട്രാഫിക് അസിസ്റ്റന്റായി നിയമിച്ചു. ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ സി വി ആനന്ദിന്റെ നേതൃത്വത്തില്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററില്‍ നടന്ന പ്രദര്‍ശന പരിപാടിയില്‍ പുതുതായി നിയമിതരായ ട്രാഫിക് അസിസ്റ്റന്റുമാര്‍ പങ്കെടുത്തു.

ഹൈദരാബാദ് ട്രാഫിക് പോലീസില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ട്രാഫിക് അസിസ്റ്റന്റുകളായി ചേര്‍ക്കുന്നത് തെലങ്കാന സര്‍ക്കാരിന്റെ അതുല്യവും നൂതനവുമായ ഒരു സംരംഭമാണ്. ട്രാന്‍സ്ജെന്‍ഡര്‍മാരെ സമൂഹം പലപ്പോഴും സംശയാസ്പദമായാണ് വീക്ഷിക്കുന്നത്, പക്ഷേ അവര്‍ നയിക്കാനുള്ള അവസരങ്ങള്‍ക്ക് അര്‍ഹരാണ്. മെച്ചപ്പെട്ട ജീവിതം അവര്‍ക്ക് അര്‍ത്ഥവത്തായ തൊഴില്‍ നല്‍കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ആനന്ദ് പ്രസ്താവിച്ചു,

ഹൈദരാബാദ് നഗരത്തിലെ വിവിധ ജംഗ്ഷനുകളില്‍ ട്രാഫിക് അസിസ്റ്റന്റ് ആയാണ് ഇവരുടെ നിയമനം. ട്രാന്‍സ്ജെന്‍ഡര്‍ സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ട്രാഫിക് മാനേജ്‌മെന്റ്, ഔട്ട്‌ഡോര്‍, ഇന്‍ഡോര്‍ ഡ്യൂട്ടികള്‍, മറ്റ് സാങ്കേതിക വശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 15 ദിവസത്തെ പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഹൈദരാബാദ് പൊലീസ് കമ്മീഷണറേറ്റിനുള്ളില്‍ ആയിരുന്നു പരിശീലനം.

Share this Article

Leave a Comment