Newsperseconds.com

രാജ്യത്താകമാനം ദുഃഖാചരണം; സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും; ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം നാളെ

Untitled 1

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടത്തുക. ഭൗതികശരീരം ദില്ലി ജന്‍പതിലെ വസതിയില്‍ എത്തിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും.

Share this Article

Leave a Comment