Newsperseconds.com

സ്വര്‍ണവില 63,000 കടന്നു: ഒരു മാസത്തിനിടെ 6000 രൂപയുടെ വർധനവ്, റെക്കോർഡ് കുതിപ്പ്

Gold Rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോർഡ് ഭേദിച്ച് മുന്നേറുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. 760 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,000 കടന്നത്. 63,240 രൂപയായാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 7905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറക്കുമതി നികുതി വർധനയുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ ഇടിവ് ഉണ്ടായി. ഇതോടെ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ പല നിക്ഷേപകരും സ്വര്‍ണത്തിലേക്ക് മാറി. ഇതാണ് വില ഉയരാൻ കാരണമായത്, കഴിഞ്ഞ ദിവസം മാത്രം 840 രൂപയുടെ വർധനവുണ്ടായി.

കഴിഞ്ഞ മാസം 22-നാണ് പവൻ വില ആദ്യമായി 60,000 കടന്നത്. ഒരു മാസത്തിനുള്ളിൽ 6000 രൂപയുടെ വളർച്ചയാണ് സ്വര്‍ണവിലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Share this Article

Leave a Comment