Newsperseconds.com

മന്ത്രി മന്ദിരത്തിൽ വീണ്ടും കല്യാണo :-മന്ത്രി ശിവന് കുട്ടിയുടെ മകന് വിവാഹിതനായി

V Shivan Kutty Son Marriage

സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍

തിരുവനന്തപുരം: മന്ത്രി വി ശിവന് കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന് പി ഗോവിന്ദ് ശിവന് വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ് ആണ് വധു.

സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രജിസ്ട്രേഷൻ മന്ത്രി മന്ദിരമായ റോസ് ഹൗസിൽ വെച്ചാണ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മന്ത്രി ശിവന്‍കുട്ടിയാണ് വിവാഹ വിവരം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

തികച്ചും രസകരമായ ചരിത്രമുണ്ട് ഈ വിവാഹം നടന്ന റോസ് ഹൗസിന്. 1957-ൽ കേരളത്തിന്റെ ആദ്യ വനിതാ മന്ത്രിയായ കെ.ആർ. ഗൗരിയമ്മയും കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി. തോമസും വിവാഹിതരായത് റോസ് ഹൗസില്‍വെച്ചാണ്. അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് അവരുടെ വിവാഹം നടന്നത്.

തുടർച്ചയായ പ്രണയവിവാഹങ്ങൾക്ക് സാക്ഷിയായ റോസ് ഹൗസ്, ഇപ്പോഴും ചരിത്രത്തിന്റെ സ്മരണയായി നിലനിൽക്കുകയാണ്.

Share this Article

Leave a Comment