Newsperseconds.com

പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും

Nirmala Sitharaman

ന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച പുതിയ ആദായനികുതി ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ നികുതി നിയമത്തിന്റെ സങ്കീർണതകൾ ലഘൂകരിച്ച് ലളിതവും ഹ്രസ്വവുമായ നിയമമാക്കുന്നതിനായാണ് ഈ നീക്കം.

1961-ലെ ആദായനികുതി നിയമത്തേക്കാൾ 238 അധിക വകുപ്പുകൾ ഉൾപ്പെടുത്തിയിരുന്നെങ്കിലും പുതിയ ബില്ലിന്റെ പേജുകളുടെ എണ്ണം കുറവായിരിക്കും. ബിൽ ലോക്സഭയിൽ അവതരിപ്പിച്ച ശേഷം വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കായി വിടും.

പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവച്ചാൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ. നിലവിലെ നികുതി നിയമത്തിൽ 298 സെക്ഷനുകളുണ്ടെങ്കിൽ പുതിയ ബില്ലിൽ 536 സെക്ഷനുകളാകും ഉൾപ്പെടുക. ഷെഡ്യൂളുകളുടെ എണ്ണം 14ൽ നിന്ന് 16 ആക്കും, അതേസമയം അധ്യായങ്ങളുടെ എണ്ണം 23 ആയി നിലനിർത്തും.

ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അഭിപ്രായങ്ങൾ ക്ഷണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭിച്ച 7,000-ത്തോളം നിർദേശങ്ങൾ പരിഗണിച്ചാണ് ബിൽ തയ്യാറാക്കിയിരിക്കുന്നത്.

Share this Article

Leave a Comment