Newsperseconds.com

ഡൽഹിയിൽ ഭൂചലനം; ഉത്തരേന്ത്യയിൽ ശക്തമായ പ്രകമ്പനം

Earhquake

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് പുലർച്ചെ 5:30 ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാകെ അനുഭവപ്പെട്ടു.

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയിലായിരുന്നു എന്നും ഇത് 5 കിലോമീറ്റർ ആഴത്തിൽ ഉണ്ടായിരുന്നുവെന്നുമാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി സ്ഥിരീകരിച്ചത്.

നിലവിൽ യാതൊരു നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഡൽഹിയും സമീപ പ്രദേശങ്ങളും ഭൂകമ്പ സാധ്യതാ മേഖലയിൽ പെടുന്നതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Share this Article

Leave a Comment