Newsperseconds.com

63 കോടി തീര്‍ഥാടകര്‍ പുണ്യസ്‌നാനം ചെയ്തു; മഹാകുംഭമേളയ്ക്ക് ഇന്ന് സമാപനം

Maha Kumbha

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് ഔപചാരികമായി സമാപിക്കും. ത്രിവേണീ സംഗമത്തിലെ മഹാശിവരാത്രി സ്‌നാനത്തോടെയാണ് ഈ വര്‍ഷത്തെ വലിയ തീര്‍ഥാടക സംഗമത്തിന് സമാപമാകുക.

പ്രയാഗ് രാജിലെ ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനത്ത് ഇതുവരെ 63.36 കോടി തീര്‍ഥാടകര്‍ പുണ്യസ്‌നാനം നടത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ന് മാത്രം 2 കോടി തീര്‍ഥാടകരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്.

വന്‍ ജനത്തിരക്കിനെ പ്രതീക്ഷിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്. പുലര്‍ച്ചെ തന്നെ അമൃതസ്‌നാനം ആരംഭിച്ച അവിസ്മരണീയമായ അനുഭവത്തിനായി തീര്‍ഥാടകര്‍ നദീതീരത്ത് നിരന്നു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ ന്യൂഡല്‍ഹി, പ്രയാഗ് രാജ് റെയില്‍വെ സ്റ്റേഷനുകളിലും പ്രത്യേക ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭമേളയ്ക്ക് ജനുവരി 13-ന് പൗഷ് പൗര്‍ണിമ സ്‌നാനത്തോടെയാണ് തുടക്കമായത്.

Share this Article

Leave a Comment