Newsperseconds.com

വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

Rajya Sabha

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും അംഗീകരിച്ചു. 12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 1.10-ഓടെ നടന്ന വോട്ടെടുപ്പില്‍ 128 എംപിമാര്‍ ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തു. 95 പേര്‍ എതിര്‍ത്തു.

ഇന്നലെ രാവിലെ ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച ബിജെഡി, വൈകിട്ട് മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്‍ദേശിക്കുകയായിരുന്നു. ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭയും പാസാക്കിയിരുന്നു. ഇരു സഭകളിലൂടെയും പാസായതോടെ രാഷ്ട്രപതി ഒപ്പുവെച്ചാല്‍ നിയമമാകും.

ബില്ലിലെ വിവിധ വ്യവസ്ഥകളെ എതിര്‍ത്തുകൊണ്ട് കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസൻ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, പി സന്തോഷ് കുമാർ, പി പി സുനീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളിക്കളഞ്ഞു. വഖഫ് ബോർഡിൽ മുസ്‌ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരായ തിരുച്ചി ശിവയുടെ ഭേദഗതിയും വോട്ടെടുപ്പിലൂടെ തള്ളി.

Share this Article

Leave a Comment