അത്തേവാലയ്ക്ക് ആശംസകൾ അറിയിച്ച് ആർപിഐ ദേശീയ സെക്രട്ടറി ജനറൽ ഡോ രാജീവ് മേനോൻ
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ പ്രശസ്ത സാമൂഹിക പരിഷ്കര്‍ത്താവും ഭരണഘടനാ ശിൽപിയുമായ ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് ന്യൂയോര്‍ക്ക് നഗരം ‘ഡോ. ബി.ആര്‍. അംബേദ്കര്‍ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി ഡോ രാംദാസ് അത്തേവാലയുടെ ഇടപെടൽ. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡൻറും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുമായ ഡോ രാംദാസ് അത്താവാലയുടെ ശക്തമായ ഇടപെടലാണെന്ന് ഇത്തരത്തിൽ അമേരിക്കയിലും ‘ഡോ. ബി.ആര്‍. അംബേദ്കര്‍ ദിനം ആഘോഷിക്കുന്നതിന് വഴിവെച്ചതെന്ന് ആർപിഐ ദേശീയ സെക്രട്ടറി ജനറൽ ഡോ രാജീവ് മേനോൻ പറഞ്ഞു. അദ്ദേഹത്തിൻറെ പേരിലും ആർപിഐയുടെ മുഴുവൻ പ്രവർത്തകരുടെ പേരിലും ഡോ രാജീവ് മേനോൻ കേന്ദ്രമന്ത്രി ഡോ രാംദാസ് അത്തേവാലയ്ക്ക് ആശംസകൾ അറിയിച്ചു.
ചരിത്രപരവും പ്രതീകാത്മകവുമായ ഈ പ്രഖ്യാപനം, അംബേദ്കറുടെ സാമൂഹ്യ നീതി, സമത്വം, മനുഷ്യാവകാശം എന്നിവയിലുള്ള ദൗത്യത്തെ ആഗോളതലത്തില്‍ അംഗീകരിക്കുന്നതിന്റെ സൂചനയാണെന്ന് രാജീവ് മേനോൻ പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഡോ. അംബേദ്കറുടെ 135-ാം ജന്മദിനം പ്രത്യേക പരിപാടികളോടെയാണ് ആഘേഷിച്ചത്. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഓഫീസിലെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡെപ്യൂട്ടി കമ്മിഷണര്‍ ദിലീപ് ചൗഹാന്‍ പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ കേന്ദ്രമന്ത്രി രംദാസ് അത്തേവാല മുഖ്യപ്രഭാഷണം നടത്തി.