Newsperseconds.com

പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ വിമര്‍ശനവുമായി ആര്‍.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ. രാജീവ് മേനോന്‍: “രാജ്യം ഒന്നായിതന്നെ പ്രതികരിക്കണം”

Rpi Rajeev Menon

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദു:ഖവും പ്രകോപനവുമെല്ലാം വെളിപ്പെടുത്തികൊണ്ടാണ് ആർ.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ. രാജീവ് മേനോന്റെ പ്രതികരണം. “രാജ്യം നീറുന്നു… ഓരോ ഇന്ത്യക്കാരനും നൊന്തിരിക്കുന്നു. രാജ്യത്തെ പ്രിയ സഹോദരങ്ങളുടെ ജീവൻ അവഹരിച്ചവർക്കു മാപ്പില്ല! രാജ്യത്തെ ചെറുതാക്കാനുള്ള ഏതൊരു ഭീകരതെയും വര്‍ദ്ധിപ്പിക്കാന്‍ ഇനിയും അനുവദിക്കരുത്,” എന്ന് അദ്ദേഹം പ്രതികരിച്ചു.

“രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്. ഒറ്റകെട്ടായി ഈ കൊടും ക്രൂരതയെ അപലപിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയാണ്,” എന്നും ഡോ. മേനോന്‍ ആവശ്യപ്പെട്ടു.

“ ഒരു തീവ്രവാദിയെയും വെറുതെ വിടില്ല !” എന്ന സന്ദേശത്തിലൂടെയാണ് ഡോ. മേനോന്‍ തീവ്രവാദത്തിനെതിരായ തന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Share this Article

Leave a Comment