Newsperseconds.com

യൂറോപ്യൻ വിമാനക്കമ്പനികൾ പാക് വ്യോമപാത ഒഴിവാക്കി; പാകിസ്ഥാന് കോടികളുടെ നഷ്ടം

Flights

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ–പാക് ബന്ധം വീണ്ടും വഷളാകുന്ന പശ്ചാത്തലത്തിൽ, പ്രമുഖ യൂറോപ്യൻ വിമാന കമ്പനികളും പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കി. ലുഫ്താൻസ, ബ്രിട്ടീഷ് എയർവെയ്സ്, സ്വിസ്, എയർ ഫ്രാൻസ്, ഐടിഎ (ഇറ്റലി), ലോട്ട് (പോളണ്ട്) തുടങ്ങിയവ കഴിഞ്ഞ രണ്ട് ദിവസമായി പാക് വ്യോമപാത ഒഴിവാക്കിയാണ് സർവീസുകൾ നടത്തുന്നത്.

ഇത് പാകിസ്ഥാനിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ട്. ഇന്ത്യയിലെത്തുന്ന വിമാനങ്ങൾക്ക് ഇനി ഒരു മണിക്കൂർ അധികം പറക്കേണ്ടിവരുന്നതിനാൽ വിമാനയാത്ര സമയവും ചെലവും വർധിക്കും.

ഇതുവരെ ഇന്ത്യൻ വിമാനങ്ങൾക്ക് മാത്രമായിരുന്നുവു പാക് വ്യോമപാതയിൽ വിലക്ക് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ യൂറോപ്യൻ കമ്പനികളും പാകിസ്ഥാൻ വഴിയുള്ള സർവീസ് ഒഴിവാക്കുന്നതോടെ അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാൻ കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യമാണുണ്ടാകുന്നത്.

Share this Article

Leave a Comment