Newsperseconds.com

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ നഴ്സുമാർക്കും ശ്രീ ഗോകുലം ഗോപാലനും ആദരവ് അറിയിച്ച് ആർ സി രാജീവ്  

Rc Rajeev And Gokulam Gopalan

തിരുവനന്തപുരം : ആധുനിക നഴ്‌സിങ് രംഗത്തിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, ആര്‍.പി.ഐ കേരള വർക്കിംഗ് പ്രസിഡന്റ് ആർ.സി രാജീവ് നഴ്‌സുമാർക്ക് ഫെയ്സ്ബുക്കിലൂടെ ആശംസകൾ അറിയിച്ചത് ശ്രദ്ധേയമാകുന്നു. സമൂഹത്തിനായി നിസ്വാർത്ഥ സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരെ ആദരിക്കുകയും അവരുടെ സംഭാവനകൾ ഓർത്തു കൊണ്ട് ആശംസകൾ അറിയിക്കുകയായിരുന്നു അദ്ദേഹം.

ആധുനിക സാങ്കേതികത കൈവന്ന കാലഘട്ടത്തിലും കരുണയും ആർദ്രതയും നിറച്ച സേവനം നൽകുന്ന നഴ്‌സുമാരുടെ സ്ഥാനത്ത് ഒരു യന്ത്രത്തിനും സ്ഥാനം പിടിക്കാൻ ആവില്ലെന്ന്  അദ്ദേഹം ഓർമിപ്പിച്ചു. സമൂഹത്തിലെ അത്യന്തം വിലയേറിയ സേവനം നൽകുന്നവരായ നഴ്‌സുമാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ശക്തമായി ഉന്നയിച്ചു.

നഴ്‌സിങ് മേഖലയിലും ശ്രീ ഗോകുലം ഗോപാലൻ സാറിന്റെ പങ്ക് പ്രത്യേകം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക നഴ്സിങ് മേഖലയെ രൂപപ്പെടുത്തിയ ഫ്‌ളോറൻസ് നൈറ്റിംഗേലിനെ പോലെ, ആസൂത്രിതമായ തൊഴിൽ അവസരങ്ങൾ ഒരുക്കി ആയിരക്കണക്കിന് സഹോദരിമാർക്ക് നഴ്‌സായി ജീവിക്കാനുള്ള വഴികളൊരുക്കിയ വ്യക്തിയാണ് ഗോകുലം ഗോപാലൻ.

നേഴ്സുമാരെ ആദരിച്ച് ഓരോ നഴ്‌സ് ദിനത്തിലും പ്രത്യേക പരിപാടികൾ നടത്തുന്നതിലൂടെ ഗോകുലം മെഡിക്കൽ കോളേജ് ഉദാത്തമായ മാതൃകയാകുന്നു. ഗുരുദേവന്റെ ആശയങ്ങളെ ജീവിതത്തിൽ പകർന്നു പ്രവർത്തിക്കുന്ന വ്യക്തിയെന്ന നിലയിൽ ഗോകുലം ഗോപാലൻ സാറിനെ അദ്ദേഹം വിശേഷിപ്പിച്ചു.

Share this Article

Leave a Comment