Newsperseconds.com

ഐപിഎല്‍ ചരിത്രം എഴുതിയ ഫൈനല്‍: ഡിജിറ്റലായി കണ്ടത് 17 കോടി ആരാധകര്‍

Rcb

18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ കിരീടം ആദ്യമായി സ്വന്തമാക്കിയ സീസണ്‍ ചരിത്രമെഴുതുകയാണ്. പഞ്ചാബ് കിംഗ്സിനെതിരായ ഫൈനല്‍ പോരാട്ടം ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടി20 മത്സരം എന്ന നേട്ടവും ഈ മത്സരത്തിനാണ് ലഭിച്ചത്.

ജിയോ സിനിമ, ഹോട്ട് സ്റ്റാര്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഏകദേശം 17 കോടി ആരാധകര്‍ മത്സരം തത്സമയം കണ്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൊത്തം 3107 കോടി മിനിറ്റുകളുടെ വാച്ച് ടൈം ഫൈനലിന് ലഭിച്ചു – ഇത് സര്‍വകാല റെക്കോര്‍ഡാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് വഴി ടെലിവിഷനിലും 15 കോടി മിനിറ്റുകളുടെ വാച്ച് ടൈം രേഖപ്പെടുത്തി. ഒരേ സമയത്ത് 55 മില്ല്യണ്‍ പേര്‍ മത്സരം കണ്ടുവെന്നതും 892 മില്ല്യണ്‍ വിഡിയോ വ്യൂസും ലഭിച്ചതും ഇത്തരം കണക്ക് ആദ്യമായാണ് ക്രിക്കറ്റ് ചരിത്രത്തില്‍ സംഭവിക്കുന്നത്.

ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി, 18 വര്‍ഷമായി ആര്‍സിബിയില്‍ കളിച്ചിട്ടും ഇതുവരെ കിരീടം നേടാനാകാതെ നിന്നിരുന്നു. ഇത്തവണ ആ കാത്തിരിപ്പിന് അവസാനമായി. ഫൈനലില്‍ കളിച്ച രണ്ട് ടീമുകളും ഇതുവരെ ഐപിഎല്‍ കിരീടം നേടാത്തവരായിരുന്നതിനാല്‍ ആര് ജയിച്ചാലും അതു കന്നി കിരീടമായിരുന്നു – അതും ഈ സീസണിന്റെ മറ്റൊരു പ്രത്യേകതയായി മാറി.

Share this Article

Leave a Comment