Newsperseconds.com

ബിസിസിഐയ്ക്ക് ‘വിവരാവകാശം’ ബാധകമല്ല

Bcci

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) വിവരാവകാശ നിയമപരിധിയിൽ നിന്നൊഴിവാക്കി പുതിയ കേന്ദ്ര കായിക ബില്ലിൽ വീണ്ടും ഭേദ​ഗതി. ജൂലൈ 23നു ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിന്റെ മൂലരൂപത്തിൽ രാജ്യത്തെ എല്ലാ കായിക സംഘടനകളേയും പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു.

എന്നാൽ ഇതിനെതിരെ ബിസിസിഐ എതിർപ്പ് ഉയർത്തിയതോടെയാണ് സർക്കാർ ഭേദ​ഗതി വരുത്തിയത്. സഭയിൽ അവതരിപ്പിച്ചപ്പോഴുണ്ടായിരുന്ന 15(2) വ്യവസ്ഥയാണ് ഒഴിവാക്കിയത്.

വിവരാവകാശ നിയമപ്രകാരം സർക്കാരിൽ നിന്നു ​ഗണ്യമായ സായധനം കൈപ്പറ്റുന്ന സ്ഥാപനങ്ങളെ മാത്രമേ പൊതു അതോറിറ്റിയായി കണക്കാക്കി നിയമത്തിന്റെ പരിധിയിൽ പെടുത്താനാകു എന്നു കായികമന്ത്രാലയം വ്യക്തമാക്കി. ബിസിസിഐ സർക്കാരിൽ നിന്നു സഹായധനം കൈപ്പറ്റുന്നില്ല.

ഇക്കാര്യം ഉയർത്തിയാണ് ബിസിസിഐ എതിർപ്പുയർത്തിയത്. ഏതാണ്ട് 18,760 കോടി രൂപ ആസ്തിയുള്ള കായിക സംഘടനയാണ് ബിസിസിഐ.

Share this Article

Leave a Comment