Newsperseconds.com

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍

Medicines

ന്യൂഡല്‍ഹി: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് അനുസരിച്ച് വിമാന ഭാഗങ്ങള്‍, മൈക്രോവേവ് ഉല്‍പ്പനങ്ങള്‍, ഇലക്ട്രോണിക് വാഹന ഭാഗങ്ങള്‍, സോളാര്‍ പാനല്‍ എന്നിവയ്ക്ക് വില കുറയും. ഇതിന്റെ നികുതി കുറച്ചതോടെയാണ് വില കുറയാനുള്ള സാഹചര്യം ഒരുങ്ങിയത്.

പ്രമേഹ, കാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ബജറ്റ്. ഈ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും. ഇതിന് പുറമെ ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റുകള്‍ എന്നിവയ്ക്കും വില കുറയും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന, ഇറക്കുമതി ചെയ്യുന്ന ചില ഉപകരണങ്ങളും വില കുറയുന്നവയുടെ പട്ടികയിലുണ്ട്.

രാജ്യത്തെ തുകല്‍ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഇതുമായി ബന്ധപ്പെട്ട് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നികുതി രഹിത ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ അമേരിക്കയുടെ അമ്പത് ശതമാനം ചുങ്ക ഭീഷണിയില്‍ തളര്‍ന്ന ലെതര്‍ കമ്പനികള്‍ക്ക് പുതിയ നീക്കം ഗുണകരമാവും.

ലക്ഷ്വറി വാച്ചുകള്‍, ഇറക്കുമതി ചെയ്യുന്ന മദ്യം, സിഗരറ്റ്, പാന്‍മസാല, ഗുഡ്ക ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലകൂടുന്നത്. ഇറക്കുമതി ചെയ്യുന്ന ടെലിവിഷന്‍, കാമറ ഉല്‍പ്പനങ്ങള്‍ക്കും വിലകൂടും. ഇറക്കുമതി ചെയ്യുന്ന ഫോട്ടോഗ്രാഫി, റെക്കോര്‍ഡിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയും വിലകൂടുന്നവയുടെ പട്ടികയിലുണ്ട്.താരിഫുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ഇളവ് എടുത്തുകളഞ്ഞതോടെ ചില വളങ്ങളുടെ വിലയും വര്‍ധിക്കും.

Share this Article

Leave a Comment