Newsperseconds.com

പ്രണയദിനത്തിൽ സപ്ലൈകോയുടെ ‘മധുര’ സമ്മാനം; 1000 രൂപയ്ക്ക് മുകളിൽ സാധനം വാങ്ങിയാൽ പഞ്ചസാരയ്ക്ക് വൻ ഇളവ്

Supplyco

തിരുവനന്തപുരം: പ്രണയദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സപ്ലൈകോയുടെ ‘മധുര’മേറുന്ന ഓഫർ. ഫെബ്രുവരി 14 മുതൽ മാസം അവസാനിക്കുന്നത് വരെ ആകർഷകമായ വിലക്കുറവിൽ പഞ്ചസാര സ്വന്തമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില എന്നതിനാൽ ഉപഭോക്താക്കൾക്ക് ഇത് വലിയ ലാഭമായിരിക്കും. അതോടൊപ്പം അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയും ഈ ഓഫറിലൂടെ സ്വന്തമാക്കാം. ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 28 വരെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

Share this Article

Leave a Comment