Newsperseconds.com

വിസ കാലാവധി കഴിഞ്ഞാലും യുഎഇയിലേക്ക് മടങ്ങാം; കുടുങ്ങിയ പ്രവാസികൾക്ക് ഒരു മാസത്തെ ഗ്രേസ് പീരിയഡ്

Uae visa

ദുബായ്: വിമാന സർവീസുകളിലെ തടസങ്ങൾ കാരണം വിദേശത്ത് കുടുങ്ങിയ പ്രവാസികൾക്ക് വലിയ ആശ്വാസമായി യുഎഇ സർക്കാർ പുതിയ തീരുമാനം പ്രഖ്യാപിച്ചു. താമസ വിസയുടെ കാലാവധി കഴിഞ്ഞവർക്കായി ഒരു മാസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചിരിക്കുകയാണ്.

സമീപകാലത്ത് മേഖലയിലുണ്ടായ സംഘർഷവും ചില രാജ്യങ്ങളിലെ വ്യോമപാതകൾ അടച്ചതും മൂലം നിരവധി യുഎഇ താമസക്കാർ നാട്ടിലോ മറ്റു രാജ്യങ്ങളിലോ കുടുങ്ങി. ഇതോടെ വിസ കാലാവധി അവസാനിക്കുമോ എന്ന ആശങ്കയും പലർക്കുണ്ടായി.

ഈ സാഹചര്യത്തിലാണ് ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഒരുമാസത്തെ ഗ്രേസ് പീരിയഡ് അനുവദിച്ചതായി അധികൃതർ അറിയിച്ചത്. രാജ്യത്തിന് പുറത്തായിരിക്കെ ഫെബ്രുവരി 28-നോ അതിന് ശേഷമോ താമസ വിസ കാലാവധി അവസാനിച്ചവർക്കാണ് ഈ ഇളവ് ബാധകമാകുക.

ഇത്തരത്തിൽ യാത്ര തടസപ്പെട്ട യുഎഇ താമസക്കാർക്ക് മാർച്ച് 31 വരെ രാജ്യത്തേക്ക് മടങ്ങിയെത്താൻ അവസരം ലഭിക്കും.

Share this Article

Leave a Comment