Newsperseconds.com

ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

Trump 1

ഇറാനുമായുള്ള യുദ്ധം രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ അവസാനികുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ വരും ആഴ്ചകളിലും സൈനിക നടപടി തുടരും. ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കേണ്ടത് മറ്റ് രാജ്യങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ രാജ്യം സ്വീകരിക്കുന്ന സുപ്രധാന നിലപാടുകൾ ഇന്ന് ട്രംപ് വിശദീകരിക്കും. ഇന്ന് രാത്രി 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പ്രസംഗിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വരും ദിവസങ്ങൾ അക്രമണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് അമേരിക്കയുടെ നീക്കം. അതിനാൽ പശ്ചിമേഷ്യയിൽ നിന്ന് സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതേ സമയം, അമേരിക്കയുമായി ഒരു തരത്തിലുമുള്ള ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിൽ നിന്ന് സന്ദശം ലഭിച്ചതായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ അമേരിക്ക സമർപ്പിച്ച 15 ഇന നിർദേശങ്ങൾക്ക് ഇറാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.
വെടിനിർത്തലല്ല, മറിച്ച് പശ്ചിമേഷ്യയിൽ പൂർണമായ സമാധാനമാണ് വേണ്ടതെന്നും, തങ്ങളെ ആക്രമിക്കില്ലെന്ന് ഉറപ്പ് വേണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.

Share this Article

Leave a Comment