Newsperseconds.com

കേരള ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി അഡ്വ. അയ്യപ്പൻ ശങ്കർ ചുമതലയേറ്റു

IMG 20260716 WA0192

കൊച്ചി: കേരള ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി അഡ്വ. അയ്യപ്പൻ ശങ്കർ ചുമതലയേറ്റു. ഹൈക്കോടതിയിൽ ദീർഘകാലമായി അഭിഭാഷകനായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിയമരംഗത്തെ പ്രൊഫഷണൽ മികവും പൊതുപ്രവർത്തനരംഗത്തെ സജീവ ഇടപെടലുകളും കൊണ്ട് ശ്രദ്ധേയനാണ്.
ലോയേഴ്സ് കോൺഗ്രസ് ഹൈക്കോടതി യൂണിറ്റിന്റെ ജനറൽ സെക്രട്ടറിയായും അഡ്വ. അയ്യപ്പൻ ശങ്കർ നിലവിൽ പ്രവർത്തിച്ചുവരുന്നു.
പരേതനായ വി. ശങ്കറിന്റെയും ശ്രീമതി വള്ളിയമ്മാൾ ശങ്കറിന്റെയും മകനാണ് അദ്ദേഹം. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിന് എതിർവശത്തുള്ള ‘ശ്രീനിവാസ്’ വസതിയിലാണ് കുടുംബം താമസിക്കുന്നത്.
ഹരിപ്പാട് തേവലപ്പുറത്ത് കുടുംബാംഗവും ഹൈക്കോടതി അഭിഭാഷകയുമായ അഡ്വ. എസ്. ഹൃദ്യയാണ് ഭാര്യ. ദമ്പതികൾക്ക് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഹൃതിക അയ്യപ്പൻ ശങ്കർ എന്ന മകളുണ്ട്.
രാജേഷ് ശങ്കർ, ഗണേഷ് ശങ്കർ എന്നിവരാണ് സഹോദരങ്ങൾ. ഭാര്യയുടെ സഹോദരൻ ഡോ. ഹണി പ്രസാദാണ്.
സീനിയർ ഗവൺമെന്റ് പ്ലീഡറായി അഡ്വ. അയ്യപ്പൻ ശങ്കറിന്റെ നിയമനം നിയമ-സാമൂഹിക രംഗങ്ങളിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

Share this Article

Leave a Comment