Newsperseconds.com

കാസര്‍കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Capture

കാസര്‍കോട് സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്. സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തിയ ബസുകള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് കാസര്‍കോട് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. സ്വകാര്യ ബസുടകളും ജീവനക്കാരുമാണ് സമരം ചെയ്യുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കാസര്‍കോട് നഗര മേഖലയിലാണ് സമരം.

ഇത് നവകേരള സദസ്സിനെ ബാധിക്കില്ലെന്നാണ് കരുതുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നാണ് ഇന്ന് നവകേരള സദസ്സ് ആരംഭിക്കുന്നത്. കാസര്‍കോട് നഗരത്തില്‍ മാത്രമായുള്ള സമരമായതിനാല്‍ നവകേരള സദസിന് വെല്ലുവിളിയാകില്ല.

 

Share this Article

Leave a Comment