Newsperseconds.com

പമ്പയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കും

Capture

പമ്പയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് പുതുതായി ഒരു ക്ലോക്ക് റൂം കൂടി ഒരുക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. നിലവില്‍ പമ്പയില്‍ പ്രവര്‍ത്തിക്കുന്ന ക്ലോക്ക് റൂമില്‍ ഒരുസമയം 500 സ്വാമിമാരുടെ ബാഗുകള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യമാണുള്ളത്. എന്നാല്‍ പുതുതായി നിര്‍മ്മിക്കുന്ന ക്ലോക്ക് റൂമില്‍ ആയിരം ഭക്തര്‍ക്ക് ഉപയോഗിക്കാം. അയ്യപ്പഭക്തരുടെ പ്രയാസം കണക്കിലെടുത്താണ് പുതിയ ക്ലോക്ക് റൂം നിര്‍മ്മിക്കുന്നത്.

Share this Article

Leave a Comment