Newsperseconds.com

വയനാട്ടില്‍ എസ്റ്റേറ്റ് ജോലിക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Capture

കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹമാണ് കണ്ടെത്തിയത്. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണന്‍ (55) ആണ് മരിച്ചത്. തോല്‍പ്പെട്ടി നരിക്കല്ലില്‍ കാപ്പിത്തോട്ടത്തില്‍ ആണ് സംഭവം.

തോട്ടത്തിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ലക്ഷ്മണനെ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കാണാതായത്. എസ്റ്റേറ്റിന്റെ 500 മീറ്റര്‍ മാറി വനപ്രദേശമാണ്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആദിവാസ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്നാണ് വിവരം.

Share this Article

Leave a Comment