മുസ്ലീംലീഗ്- സമസ്ത തര്‍ക്കം മുറുകുന്നതിനിടെ സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സമസ്തക്ക് ക്ഷണം. നവംബർ 11ന് കോഴിക്കോട് നടക്കുന്ന പരിപാടിയിലേക്കാണ് സമസ്തയെ സിപിഐഎം ക്ഷണിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
മുൻപ് ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലേക്ക് സമസ്തയെ ക്ഷണിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
അതേസമയം, ലീഗ് നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്ക് സമസ്ത നേതാക്കളെ പ്രത്യേകമായി ക്ഷണിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് സിപിഎം സമസ്തയെ അവരുടെ പരിപാടിയിലേക്ക് ക്ഷണിച്ചത്.