Newsperseconds.com

കേരളീയം വാണിജ്യസാധ്യതകൾ തുറന്നിടുന്ന പദ്ധതിയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

Untitled design (16)

കേരളീയം ധൂർത്തല്ലെന്നും വാണിജ്യസാധ്യതകൾ തുറന്നിടുന്ന പദ്ധതിയെന്നും മന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, അതിന് കാരണം കേന്ദ്ര സർക്കാരാണ്. കേരളത്തിന്റെ വളർച്ചയെ നിലനിർത്തുന്നതിനുള്ള പോസിറ്റീവായ ഘടകമാണ് കേരളീയമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യും. ക്രിസ്മസ് വരെ പെന്‍ഷന്‍ നീളില്ല. പതിനെട്ട് മാസം വരെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ കാലമുണ്ടെന്നും അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Share this Article

Leave a Comment