ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. തൃപ്പൂണിത്തുറയിലെ വസതിയിലാണ് ഇന്നലെ രാത്രി രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഈറ്റ് കൊച്ചി ഈറ്റ്’ (eat kochi eat) എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പരിചിതനായിരുന്നു രാഹുൽ.
അതേസമയം, മരണ കാരണം വ്യക്തമല്ല. രാഹുലിന്റെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ കമ്മ്യൂണിറ്റിയിലെയും അംഗമായിരുന്നു രാഹുൽ. കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുൽ അവസാനമായി ഫുഡ് വ്ളോഗ് വിഡിയോ ചെയ്തത്. കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകൾ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി'(Oh! Kochi) എന്ന പേജിലും വിഡിയോ ചെയ്തിട്ടുണ്ട്.